കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ഒന്നാം സ്ഥാനത്തിന് 100 ദീനാറിെൻറ ഗിഫ്റ്റ് വൗച്ചറും രണ്ടാം സ്ഥാനത്തിന് 75 ദീനാറിെൻറ ഗിഫ്റ്റ് വൗച്ചറും മൂന്നാം സ്ഥാനത്തിന് 50 ദീനാറിെൻറ ഗിഫ്റ്റ് വൗച്ചറുമാണ് നൽകിയത്. മാർച്ച് 21 മുതൽ 31 വരെയായി നടത്തിയ ഫുഡ് ഫെസ്റ്റിവലിൽ ആയിരക്കണക്കിനാളുകൾ പെങ്കടുത്തു. ഇന്ത്യൻ സെലബ്രിറ്റി ഷെഫ് വിക്കി രത്നാനിയാണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.
ഉപഭോക്താക്കൾക്ക് വിക്കി രത്നാനിയുമായി സംവദിക്കാനും അവസരമുണ്ടായിരുന്നു. 11 ദിവസത്തെ ആഘോഷത്തിനിടെ പാചകമത്സരം, ജൂനിയർ ഷെഫ് മത്സരം, വൗ ദ മാസ്റ്റർ ഷെഫ് മത്സരം, ടേസ്റ്റ് ആൻഡ് വിൻ മത്സരം, മേക് ആൻഡ് ഇൗറ്റ് മത്സരം, ഭക്ഷ്യാലങ്കാര മത്സരം, അച്ചാർ മത്സരം, കിച്ചൻ ക്വീൻ മത്സരം, കുക്ക് വിത്തൗട്ട് ഫയർ മത്സരം എന്നിവയുമുണ്ടായി. വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ വിപുലമായ ശേഖരം ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളിലും പ്രത്യേകം സജ്ജീകരിച്ചിരുന്നു.
75 മീറ്റർ നീളുമുള്ള കേക്ക്, 25 മീറ്റർ നീളമുള്ള ഷാബിയ, രണ്ടു മീറ്റർ നീളുമുള്ള ഒാറഞ്ച് കേക്ക്, 20 മീറ്റർ നീളമുള്ള കെബാബ് സാൻഡ്വിച്ച്, പിസ്സ മൗണ്ടൈൻ, ലോങ്ങസ്റ്റ് ഷവർമ തുടങ്ങിയ ഭക്ഷ്യ അദ്ഭുതങ്ങളുടെ കലവറ തന്നെ ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.