ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ച് ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്‌​മെ​ന്റ് സെ​ൻറ​ർ അ​ബ്ബാ​സി​യ​യി​ൽ അ​ലി നാ​സ​ർ അ​ബ്ദു​ല്ല അ​ൽ ജാ​ബ്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലുലു എക്‌സ്‌ചേഞ്ച് കസ്റ്റമർ എൻഗേജ്‌മെൻറ് സെൻറർ അബ്ബാസിയയിൽ ആരംഭിച്ചു

കു​വൈ​ത്ത് സി​റ്റി: പ്ര​​മു​​ഖ മ​​ണി എ​​ക്‌​​സ്‌​​ചേ​​ഞ്ചാ​​യ ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ച് കു​​വൈ​​ത്തി​​ലെ അ​ബ്ബാ​സി​യ​യി​ൽ പു​തി​യ ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്‌​മെൻറ് സെൻറ​ർ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ സ​ഞ്ജ​യ് കെ. ​മു​ലൂ​ക്ക, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, സീ​നി​യ​ർ മാ​നേ​ജ്‌​മെൻറ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ലി നാ​സ​ർ അ​ബ്ദു​ല്ല അ​ൽ ജാ​ബ്രി​യാ​ണ് പു​തി​യ ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്‌​മെൻറ് സെൻറ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത​തു. ലു​​ലു എ​​ക്‌​​സ്‌​​ചേ​​ഞ്ചി​ന്റെ കു​വൈ​ത്തി​ലെ 37-ാമ​ത് ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്‌​മെൻറ് സെൻറ​റും ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള 316-ാമ​ത് സെ​ന്റ​റു​മാ​ണ് അ​ബ്ബാ​സി​യ​യി​ൽ തു​റ​ന്ന​ത്.

കു​വൈ​ത്ത് ഒ​രു പ്ര​ധാ​ന വി​പ​ണി​യാ​ണെ​ന്നും ഞ​ങ്ങ​ളു​ടെ തു​ട​ർ വ​ള​ർ​ച്ച​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളോ​ടും പ​ങ്കാ​ളി​ക​ളോ​ടും ന​ന്ദി പ​റ​യു​ന്ന​താ​യും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് എം.​ഡി അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. അ​ബ്ബാ​സി​യ മേ​ഖ​ല​യി​ൽ മൂ​ന്നാ​മ​ത്തെ കേ​ന്ദ്രം തു​റ​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വൈ​വി​ധ്യ​മാ​ർ​ന്ന സേ​വ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ക​വാ​ട​മാ​യി പു​തി​യ സെ​ന്റ​റും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് കു​വൈ​ത്ത് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജേ​ഷ് രം​ഗ്രേ പ​റ​ഞ്ഞു.

പു​​തി​​യ ബ്രാ​​ഞ്ച് ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ന​​ൽ​​കു​​ന്ന പ​​തി​​വ് സേ​​വ​​ന​​ങ്ങ​​ൾ​​ക്കൊ​​പ്പം ഡി​​ജി​​റ്റ​​ൽ പേ​​മെ​​ന്റ് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ വി​​നി​​മ​​യം സു​​ഗ​​മ​​മാ​​ക്കു​​ക​​യും ചെ​​യ്യും. ലു​​ലു എ​​ക്സ്ചേ​​ഞ്ച് അ​​തി​​ന്റെ ശാ​​ഖ​​ക​​ൾ വ​​ഴി​​യും മൊ​​ബൈ​​ൽ പേ​​മെ​​ന്റ് ആ​​പ്ലി​​ക്കേ​​ഷ​​നാ​​യ ‘ലു​​ലു മ​​ണി’​​യി​​ലൂ​​ടെ​​യും പേ​​മെ​​ന്റു​​ക​​ൾ, ക​​റ​​ൻ​​സി വി​​നി​​മ​​യം, മൂ​​ല്യ​​വ​​ർ​​ധി​​ത സേ​​വ​​ന​​ങ്ങ​​ൾ എ​​ന്നി​​വ സ​​മ​​യ​​ബ​​ന്ധി​​ത​​വും സു​​താ​​ര്യ​​വും വി​​ശ്വ​​സ​​നീ​​യ​​വു​​മാ​​യ രീ​​തി​​യി​​ൽ ന​​ൽ​​കി​​വ​​രു​​ന്ന​​താ​​യും മാ​​നേ​​ജ്മെ​​ന്റ് അ​​റി​​യി​​ച്ചു.

Tags:    
News Summary - Lulu exchange customer Engagement centre in Abbasiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.