ലോക്കോസ്​റ്റ്​ സൂപ്പർമാർക്കറ്റ്​ ഹവല്ലിയിൽ പ്രവർത്തനമാരംഭിച്ചു

കുവൈത്ത് സിറ്റി: ലോക്കോസ്​റ്റ്​ സൂപ്പർ മാർക്കറ്റ് ഹവല്ലി ശർഹബീൽ സ്ട്രീറ്റിലെ അൽ അർബീദ് ടവറിൽ പ്രവർത്തനമാരംഭിച്ചു. നവംബർ 25 ബുധനാഴ്ച വൈകീട്ട് അഞ്ചിന്​ നടന്ന ചടങ്ങിൽ സഅദ് അർബിദ് ജുലൈവി അർബീദ് ഉദ്​ഘാടനം നിർവ്വഹിച്ചു.

ലോക്കോസ്​റ്റ്​ സൂപ്പർ മാർക്കറ്റ് ചെയർമാൻ അബ്​ദുല്ല മന്ന അബ്​ദുല്ല മെഷ്ഹസ്, മാനേജിങ് ഡയറക്ടർ യൂനുസ് അബ്​ദുൽ റസാഖ്​, എക്സിക്യൂട്ടീവ് ഡയറക്ടർ യാസിക്​ അബ്​ദുൽ റസാഖ്​, ജനറൽ മാനേജർ അബ്​ദുൽ ഗഫൂർ മതിലകത്ത്, ക്ഷണിക്കപ്പെട്ട വിശിഷ്​ടാതിഥികൾ, ഉപഭോക്​താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. 7000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന സൂപ്പർ മാർക്കറ്റിൽ വിവിധ ബ്രാൻഡ്​ ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ ലഭിക്കുമെന്ന്​ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.