കുവൈത്ത് സിറ്റി: കുവൈത്തിൽ മേയ് 30 വരെ പ്രഖ്യാപിച്ച പൂർണ കർഫ്യൂവിൽ ഇളവ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നിർണായക യോഗം. മേയ് 30നുശേഷം ഇളവ് അനുവദിച്ച് ക്രമേണ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്ന് നേരത്തേ ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ രോഗികളുടെ കുറവ് പ്രതീക്ഷിച്ചത്രയില്ലാത്തത് മന്ത്രിസഭയുടെ ആശങ്ക വർധിപ്പിക്കുന്നു.
പെെട്ടന്ന് നിയന്ത്രണം നീക്കിയാൽ പ്രത്യാഘാതങ്ങൾ മന്ത്രിസഭ ചർച്ചചെയ്യും. അതിനിടെ, ബുധനാഴ്ച പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസം പകർന്നു.
രോഗമുക്തരുടെ എണ്ണത്തിലെ വർധനയും സമാധാനം പകരും. അടുത്ത ദിവസങ്ങളിലും കോവിഡ് നിയന്ത്രണവിധേയമാവുന്നതിെൻറ ലക്ഷണങ്ങൾ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ. വിപണി നിയന്ത്രണങ്ങൾ സാമ്പത്തിക വ്യവസ്ഥയിൽ ഏൽപിച്ച ആഘാതവും സർക്കാറിന് പരിഗണിക്കേണ്ടതുണ്ട്.
തൊഴിൽ ഇല്ലാത്ത ലക്ഷക്കണക്കിന് രാജ്യനിവാസികളുടെ ഭാവിയും ചോദ്യമാണ്. പൂർണ കർഫ്യൂവിെൻറ ആദ്യ പത്തുദിവസത്തിെൻറ ഫലമടങ്ങിയ റിപ്പോർട്ട് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.