കുവൈത്ത് സിറ്റി: മഹ്ബൂലയിൽ ലോക്ഡൗൺ ലംഘിച്ച് പുറത്തുകടന്ന നാലുവിദേശികളെ കസ് റ്റഡിയിലെടുത്തു. ഫെൻസിങ് മുറിച്ചാണ് ഇവർ പുറത്തുകടന്നത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. നാലുപേരെയും നാടുകടത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി പ്രഖ്യാപിച്ച ലോക് ഡൗണും കർഫ്യൂവും ലംഘിക്കുന്നവർക്ക് മാപ്പുനൽകില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മീഡിയ വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജലീബിൽ ലോക്ഡൗൺ ലംഘിച്ച് 100 തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമിച്ച ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ആരോഗ്യ മന്ത്രാലയവുമായി കരാറിലുള്ള കമ്പനിയുടെ ഡ്രൈവറാണ് പിടിയിലായത്. യാത്രക്കാരെല്ലാം പല കമ്പനികളിൽ ജോലി ചെയ്യുന്നവരായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. അതിനിടെ കർഫ്യൂ നിയമം ലംഘിച്ചതിന് മൂന്നുപേരാണ് ബുധനാഴ്ച അറസ്റ്റിലായത്. മൂന്നുപേരും സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.