Posted On
date_range Updated On
date_range കുവൈത്തിൽ നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെട്ടതെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ നാഷനൽ സീസ്മിക് നെറ്റ്വർക് ഡയറക്ടർ ഡോ. അബ്ദുല്ല അൽ എനേസി അറിയിച്ചു.
രാജ്യത്തുനിന്ന് 244 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. പടിഞ്ഞാറൻ ഇറാനിൽ ഭൂവിതാനത്തിൽനിന്ന് 10 കിലോമീറ്റർ താഴ്ചയിലുണ്ടായ ഭൂചലനം 5.1 തീവ്രത രേഖപ്പെടുത്തി. കുവൈത്തിലെ ചലനം ജനങ്ങൾക്ക് നേരിയ തോതിൽ അനുഭവപ്പെട്ടു. ഞായറാഴ്ച ഉച്ചക്കുശേഷമാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.