‘ലെറ്റ്സ് പ്ലേ’ ചാമ്പ്യൻസ് ലീഗ് ലോഗോ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ‘ലെറ്റ്സ് പ്ലേ’ ചാമ്പ്യൻസ് ലീഗ് ലോഗോ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് ബാഡ്മിന്റൻ ക്ലബ് സംഘടിപ്പിക്കുന്ന ‘ലെറ്റ്സ് പ്ലേ’ ചാമ്പ്യൻസ് ലീഗ് ലോഗോ പ്രകാശനം ചെയ്തു.അബു ഹലീഫ അൽ സാഹേൽ ഐ.എസ്.എ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ടീം ഓണർ രാജീവും ട്രെയ്നർ റോഷനും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. കോർ കമ്മിറ്റി അംഗങ്ങളായ ജോബിൻ, അജയ്, സാദിഖ്, അനീസ്, നാജി, വരുൺ, ഇസ്മായിൽ, സുനീർ എന്നിവർ പങ്കെടുത്തു.
ജനുവരി രണ്ടിന് നടക്കുന്ന ലെറ്റ്സ് പ്ലേ ചാമ്പ്യൻസ് ലീഗിൽ അഞ്ച് കാറ്റഗറികളിലായി കുവൈത്തിലെ 10 ടീമുകളിലെ 150 ഓളം കളിക്കാർ പങ്കെടുക്കും. അബു ഹലീഫ അൽ സഹേൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.