കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരെ കര്‍ശന നടപടിയാണ് കുവൈത്ത് സ്വീകരിക്കുന്നതെന്ന് ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ മിഷാരി അൽ സാലം. കഴിഞ്ഞ ദിവസം മൊറോേകായിലെ മാരാകേഷിൽ നടന്ന അറബ് പബ്ലിക് റെപ്രസന്റേറ്റിവ്സ് അസോസിയേഷന് വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യക്കടത്തിനെതിരെ ശക്തമായ പോരാട്ടമാണ് രാജ്യം നടത്തുന്നത്.
ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം മുതല്‍ 20 വർഷം വരെ തടവും പിഴ ശിക്ഷയും ലഭിക്കുമെന്ന് അൽ സാലം പറഞ്ഞു. മനുഷ്യക്കടത്ത് തടയുന്നതിനായി ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളുമായി കുവൈത്ത് കരാറില്‍ ഒപ്പു വെച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് ചെറുക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന രാജ്യമാണ് കുവൈത്തെന്നും അൽ സാലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.