ബഹ്‌റൈൻ രാജാവിന് കുവൈത്തിന്റെ അഭിനന്ദനം

കുവൈത്ത് സിറ്റി: അധികാരത്തിൽ പ്രവേശിച്ചതിന്റെ 23-ാം വാർഷികത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക്, കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അഭിനന്ദനം. ക്ഷേമവും അഭിനന്ദനവും നേർന്ന് അമീർ ബഹ്റൈൻ രാജാവിന് സന്ദേശമയച്ചു. ബഹ്‌റൈന്റെ വികസനനേട്ടങ്ങളെ പ്രശംസിച്ച അമീർ, രണ്ടു കുടുംബങ്ങളെയും ജനതകളെയും രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ആഴത്തിൽ വേരൂന്നിയ സാഹോദര്യബന്ധത്തെ ഓർമിച്ചു.

ബഹ്‌റൈൻ രാജാവിനും രാജ്യത്തിനും അമീർ ആശംസകളും അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ബഹ്‌റൈൻ രാജാവിന് അഭിനന്ദനം അറിയിച്ചു. ബഹ്‌റൈൻ രാജാവിന് ക്ഷേമവും അഭിനന്ദനവും നേർന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും സന്ദേശമയച്ചു. 

Tags:    
News Summary - Kuwait's congratulations to the King of Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.