ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിലേക്ക് കുവൈത്ത് അമീറിന് ക്ഷണം

കുവൈത്ത് സിറ്റി: ഈ വർഷം ഒക്ടോബർ 27 മുതൽ 30 വരെ റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിലേക്ക് (എഫ്.ഐ.ഐ-9) അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം. അമീറിനെ എഫ്.ഐ.ഐ-9ലേക്ക് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രേഖാമൂലം ക്ഷണിച്ചു. ബയാൻ പാലസിൽ നടന്ന കൂടികാഴ്ചയിൽ കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ ഖാലിദ് അൽ സഊദ് ക്ഷണകത്ത് അമീറിന് കൈമാറി. മുതിർന്ന ഉദ്യോഗസ്ഥരും കൂടികാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Kuwaiti Emir invited to Future Investment Initiative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.