കുവൈത്ത് സിറ്റി: പോർചുഗലിൽ താമസിക്കുന്ന കുവൈത്ത് പൗരന്മാർ ഉഷ്ണതരംഗത്തെക്കുറിച്ചും തീപിടിത്ത പ്രത്യാഘാതങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്ന് പോർചുഗലിലെ കുവൈത്ത് എംബസി ഉണർത്തി. പോർചുഗീസ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും എന്തെങ്കിലും സഹായമോ വിശദീകരണമോ ആവശ്യമുണ്ടെങ്കിൽ കുവൈത്ത് നയതന്ത്ര ദൗത്യവുമായി ബന്ധപ്പെടണമെന്നും എംബസി ആവശ്യപ്പെട്ടു.
ഉഷ്ണതരംഗത്തിനിടയിൽ പോർചുഗലിന്റെ വടക്കും മധ്യഭാഗത്തും തീപിടിത്തമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോർചുഗൽ നിരവധി പ്രദേശങ്ങളിൽ വലിയ തീപിടിത്തങ്ങൾ രൂപംകൊണ്ടിരുന്നു. ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും താമസക്കാരെ ഒഴിപ്പിക്കാനും ചില പർവത റോഡുകൾ അടച്ചിടാനും അധികാരികൾ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.