മേഖലയിലെ സാഹചര്യങ്ങൾ കുവൈത്ത്-ഈജിപ്ത് ഭരണാധികാരികൾ ചർച്ച ചെയ്തു

കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ ചർച്ച ചെയ്തു കുവൈത്ത്, ഈജിപ്ത് നേതൃത്വം. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഫോണിൽ വിളിച്ചു സ്ഥിതിഗതികൾ വിലയിരുത്തി.

ഫോൺ സംഭാഷണത്തിനിടെ കുവൈത്തും ഈജിപ്തും തമ്മിലുള്ള ദീർഘകാല ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും പ്രാദേശികവും അന്താരാഷ്ട്രവുമായ ഏറ്റവും പുതിയ സംഭവവികാസങ്ങളും വിലയിരുത്തി. കുവൈത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ഈജിപ്തിന്റെ പിന്തുണയുണ്ടാകുമെന്ന് അൽ സിസി വ്യക്തമാക്കി. കുവൈത്തിനും ജനങ്ങൾക്കും ഈജിപ്തിന്റെ പൂർണ പിന്തുണയും ആവർത്തിച്ചു.

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിക്ക് നന്ദിയും അഭിനന്ദനവും അറിയിച്ച അമീർ, അദ്ദേഹത്തിന് മികച്ച ആരോഗ്യം ആശംസിക്കുകയും ഈജിപ്തിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്തു.

Tags:    
News Summary - മേഖലയിലെ സാഹചര്യങ്ങൾ കുവൈത്ത്-ഈജിപ്ത് ഭരണാധികാരികൾ ചർച്ച ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.