മാക്–ഫ്രണ്ട്ലൈന്‍ ഫുട്ബാള്‍:  അല്‍ഫോസ് റൗദ എഫ്.സി ജേതാക്കള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ കായിക സംഘടനയായ മാക് കുവൈത്ത് കെഫാക്കുമായി സഹകരിച്ച് നടത്തിയ ഏഴാമത് ഫ്രണ്ട്ലൈന്‍ ഹോളിഡേയ്സ് മെഗാ ഫുട്ബാള്‍ ഫെസ്റ്റില്‍ അല്‍ഫോസ് റൗദ എഫ്.സി കിരീടം ചൂടി. 
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ് എഫ്.സിയെയാണ് കീഴടക്കിയത്. സെമി ഫൈനലില്‍ യഥാക്രമം സ്പാര്‍ക്സ് എഫ്.സിയെയും ബ്ളാസ്റ്റേഴ്സ് എഫ്.സിയെയും കീഴടക്കിയാണ് ഇരു ടീമുകളും ഫൈനലിന് അര്‍ഹത നേടിയത്. മിശ്രിഫിലെ പബ്ളിക് അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഗ്രൗണ്ടിലാണ് ഏകദിന ടൂര്‍ണമെന്‍റ് നടന്നത്. ഇന്‍സ്റ്റന്‍റ് ക്വിസ് മത്സരം നിറഞ്ഞുകവിഞ്ഞ കാണികള്‍ക്ക് ഹരമായി. ടൂര്‍ണമെന്‍റിലെ പ്രത്യേക പുരസ്കാരങ്ങള്‍ക്ക് താഴെ പറയുന്നവര്‍ അര്‍ഹരായി. 
എസ്. മുഹമ്മദ് സ്മാരക പുരസ്കാരം -കെ.വി. സുമേഷ് (കേരള ചലഞ്ചേഴ്സ്), മികച്ച കളിക്കാരന്‍  മനോജ് (അല്‍ഫോസ് റൗദ എഫ്.സി), പ്രതിരോധ നിരക്കാരന്‍: ജവാദ് (അല്‍ഫോസ് റൗദ), ഗോള്‍കീപ്പര്‍: മുബഷിര്‍ (സ്പാര്‍ക്സ് എഫ്.സി), ടോപ് സ്കോറര്‍: സലീം (അല്‍ഫോസ് റൗദ ),  അറ്റാക്കിങ് പ്ളയര്‍: ക്ളീറ്റസ് (ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്), റൈസിങ് സ്റ്റാര്‍: ഷമീര്‍ (ബ്ളാസ്റ്റേഴ്സ്), ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്: ദിജു (ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്), ബെസ്റ്റ് ക്യാപ്റ്റന്‍: അബ്ദുല്‍ റഷീദ് (അല്‍ഫോസ് റൗദ എഫ്.സി), മാനേജര്‍: ഉമൈര്‍ അലി (അല്‍ഫോസ് റൗദ), മികച്ച ഗോള്‍: സാബു സിറിള്‍ (ട്രിവാന്‍ഡ്രം സ്ട്രൈക്കേഴ്സ്), ഫെയര്‍ പ്ളേ: അല്‍ശബാബ് എഫ്.സി എന്നിവരെ തെരഞ്ഞെടുത്തു. മത്സരങ്ങള്‍ നിയന്ത്രിച്ച കെഫാക് റഫറിമാര്‍ക്കുള്ള ഉപഹാരങ്ങള്‍ അബ്ദുല്‍ റഷീദ്, അനസ് മുഹമ്മദ്, അബൂബക്കര്‍, മുബഷിര്‍, സജാസ്, ഫിറോസ് എന്നിവര്‍ വിതരണം ചെയ്തു. 
മുസ്തഫ കാരി, ചന്ദ്ര മൗലി, ഗുലാം മുസ്തഫ, യാക്കൂബ് എലത്തൂര്‍, എ.പി. അബ്ദുസ്സലാം, മന്‍സൂര്‍ കുന്നത്തേരി, പി.പി. അബ്ദുറഹ്മാന്‍, നിസാര്‍, കെ.ടി. അബ്ദുറഹ്മാന്‍, മുജീബ് റഹ്മാന്‍, അഹമദ് കല്ലായി എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അനസ് മുഹമ്മദ്, ഫയാസ്, മുബഷിര്‍, ശഫീഖ്, റബീഷ്, മഹ്മൂദ് പെരുമ്പ, ഫൈസല്‍ അബ്ദുല്ല, ഷൈജു, ഫാറൂഖ്, ജമ്നാസ്, കെ.പി. അബ്ദുല്‍ റഹീം, യു. അബ്ദുറഹ്മാന്‍, സജാസ് ഹസ്സന്‍, ഹാഷിം, എം.എം. അബ്ദുറഹീം എന്നിവര്‍ നേതൃത്വം നല്‍കി. 
കുവൈത്തിലെ പ്രവാസി ഫുട്ബാളിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി കെ.കെ. അബൂബക്കര്‍, എ.പി. അബ്ദുസ്സലാം, മുസ്തഫ കാരി, അഹമദ് കല്ലായി, മുജീബ് റഹ്മാന്‍, എന്‍.പി. മുഹമ്മദ് ഹാരിസ്, കെ.എം. അബ്ദുല്‍ റഷീദ്, പി.പി. അബ്ദുറഹ്മാന്‍, കെ.എം.എ. അബ്ദുറഹ്മാന്‍, മന്‍സൂര്‍ കുന്നത്തേരി, വി.കെ. ഷാനവാസ്, സുബൈര്‍ കുരിക്കള്‍, കെ.ടി. അബ്ദുറഹ്മാന്‍, ആഷിക് കാദിരി, 
ഒ.കെ. റസാക്ക്, റോബര്‍ട്ട് ബെര്‍നാദ്, കലാം മുഹമ്മദ്, മുഹമ്മദ് സഫറുല്ല, ഗുലാം മുസ്തഫ, മുഹമ്മദ് ഷബീര്‍, ബേബി നൗഷാദ്, ബിഷാര മുസ്തഫ, ജുനൈദ് ജമാലുദ്ദീന്‍, എ.സി. സാജിദ് എന്നിവരെ ആദരിച്ചു.

News Summary - kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.