കുവൈത്ത് സിറ്റി: കുവൈത്തില്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മലയാളി സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ കുവൈത്ത് എംബസിയില്‍നിന്ന് തേടിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
കുവൈത്ത് പേള്‍ കാറ്ററിങ് കമ്പനിയില്‍ ജോലിചെയ്യുന്ന മലയാളിയായ കൊല്ലം കുണ്ടറ, നെടുമ്പായിക്കുളം മാടത്തിലഴികത്ത് വീട്ടില്‍ ജോണ്‍ യോഹന്നാന്‍െറ ഭാര്യ ആനി കൊച്ചുകുഞ്ഞ് ആണ് ആസ്ത്മ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ ഒരു മാസമായി ഫര്‍വാനിയ ആശുപത്രിയിലെ അത്യാഹിത ഐ.സി.യുവില്‍ കഴിയുന്നത്. വെന്‍റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്ന ആനിയെ രോഗാവസ്ഥയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ വാര്‍ഡ് 17ലേക്ക് മാറ്റിയിട്ടുണ്ട്. ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് അബൂദബിയിലുള്ള സാമൂഹികപ്രവര്‍ത്തകനായ മിനിസിയോസ് ബര്‍ണാഡാണ് സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന ആനിയുടെ ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആനിയുടെ മകന്‍ സചിന്‍ ഇന്ത്യന്‍ കരസേനാ അംഗമാണ്. ജമ്മു-കശ്മീരിലാണ് അദ്ദേഹം ഇപ്പോള്‍ സേവനം അനുഷ്ഠിക്കുന്നത്. കുവൈത്തിലുള്ള അകന്ന ബന്ധു ബോബി ജോണ്‍ മാത്രമാണ് നിലവില്‍ ആകെ ആശ്രയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.