കുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഗ്രൂപ് 'ബി'യിൽ കുവൈത്ത് ജൂൺ മൂന്നിന് കരുത്തരായ ആസ്ട്രേലിയയെ നേരിടും. 27 അംഗ ആസ്ട്രേലിയൻ ടീം അടുത്ത ദിവസം കുവൈത്തിലെത്തും.ജൂൺ 11ന് ജോർഡനെതിരെയും 15ന് ചൈനീസ് തായ്പേയിക്കെതിരെയും കുവൈത്തിന് മത്സരമുണ്ട്. എല്ലാ മത്സരവും കുവൈത്തിലാണ് നടക്കുന്നത്. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലാതെയാണ് മത്സരം നടത്തുക. രാത്രി പത്തിനാണ് കളി നടക്കുക. ഗ്രൂപ് 'ബി'യിൽ അഞ്ചു കളിയിൽ 10 പോയൻറുമായി കുവൈത്ത് രണ്ടാമതാണ്. നാലു കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ. നാലു കളിയിൽ ഏഴു പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്.
നേപ്പാളിന് അഞ്ചു കളിയിൽ മൂന്നു പോയൻറുള്ളപ്പോൾ നാലു മത്സരം കളിച്ച തായ്വാന് പോയെൻറാന്നുമില്ല. ഏഷ്യൻ ഗ്രൂപ്പിലെ ഏറ്റവും ശക്തരായ ആസ്ട്രേലിയക്കെതിരെ വിജയിക്കാനായാൽ കുവൈത്തിെൻറ ലോകകപ്പ് പ്രവേശന സ്വപ്നങ്ങൾക്ക് നിറം കൈവരും. മറ്റു ടീമുകളെ കീഴടക്കാനുള്ള കരുത്ത് നീലപ്പടക്കുണ്ട്. സ്പെയിൻകാരനായ പരിശീലകൻ അൻഡ്രസ് കാരസ്കോവിെൻറ നേതൃത്വത്തിൽ കഠിനമായ പരിശീലനത്തിലൂടെയും സൗഹൃദ മത്സരങ്ങൾ കളിച്ചും തയാറെടുത്താണ് നീലപ്പട നിർണായക മൈതാനത്തിറങ്ങാൻ ഒരുങ്ങുന്നത്. അതേസമയം, കാര്യമായി തയാറെടുത്തും നിറഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് മഞ്ഞപ്പട വരുന്നത്.
പ്രതിരോധം ശക്തമാക്കി കൗണ്ടർ അറ്റാക്കിലൂടെ ഗോൾ നേടുകയെന്ന തന്ത്രമാകും കുവൈത്ത് പുറത്തെടുക്കുക. അതേസമയം, ഇരച്ചുകയറി ലീഡെടുക്കാനാകും ആസ്ട്രേലിയയുടെ ശ്രമം. കഴിഞ്ഞ നവംബറിൽ കാരസ്കോവ് പരിശീലകനായി ചുമതലയേറ്റശേഷം കുവൈത്ത് ടീം മെച്ചപ്പെട്ടിട്ടുണ്ട്.ആദ്യ റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ഒാസീസിന് മൂന്നു ഗോളിെൻറ ഏകപക്ഷീയ ജയം നേടാൻ കഴിഞ്ഞു. 44 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂട് കളിക്കാരെ വലക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.