Posted On
date_range Updated On
date_range സിറിയയിലെ പുതിയ സർക്കാർ രൂപവത്കരണം: കുവൈത്ത് സ്വാഗതം ചെയ്തു
കുവൈത്ത് സിറ്റി: സിറിയയിൽ പുതിയ സർക്കാർ രൂപവത്കരിക്കുന്നതിനെ കുവൈത്ത് സ്വാഗതം ചെയ്തു. സുരക്ഷ, സമൃദ്ധി എന്നിവയിലെ സിറിയക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ പുതിയ സർക്കാർ വിജയിക്കട്ടെയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആശംസിച്ചു.
കുവൈത്തും സിറിയയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധം വിശാലമാക്കുന്നതിനും വ്യത്യസ്ത മേഖലകളിൽ അവയെ ശക്തിപ്പെടുത്തുന്നതിനും പുതിയ സിറിയൻ സർക്കാറുമായി സഹകരിക്കാൻ കുവൈത്ത് ആഗ്രഹിക്കുന്നതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.