കുവൈത്തിൽ ഫാമിലി വിസ ഒാൺലൈനായി പുതുക്കുന്നതിങ്ങനെ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഫാമിലി വിസ ഒാൺലൈനായി പുതുക്കാൻ സംവിധാനം നിലവിലുണ്ട്​. കഴിഞ്ഞ ദിവസങ്ങളിൽ തടസ്സപ് പെട്ടിരുന്ന സംവിധാനം ശനിയാഴ്​ച മുതൽ പ്രവർത്തിക്കുന്നുണ്ട്​. ഇതിനായി ആദ്യം രജിസ്​ട്രേഷൻ പൂർത്തിയാക്കുകയാണ്​ വേണ്ടത്​.

https://rnt.moi.gov.kw/esrv/register.do?lang=eng&retUrl=https://eres.moi.gov.kw/en/auth/login#mobSec
എന്നതാണ്​ രജിസ്​ട്രേഷൻ ലിങ്ക്​. നേരത്തെ ഉപയോഗിച്ച യൂസ ർ ​െഎഡിയും പാസ്​വേഡും ഉണ്ടെങ്കിൽ പുതിയത്​ ഉണ്ടാക്കേണ്ടതില്ല. ഇന്‍ഷുറന്‍സ് തുക ഓണ്‍ലൈന്‍ വഴി അടച്ചശേഷം വേണം വിസ പുതുക്കാന്‍.

https://insonline.moh.gov.kw/Insurance/gotologin
എന്ന ലിങ്ക്​ വഴി കെനെറ്റ്​ ഉപയോഗിച്ച്​ ഇൻഷുറൻസ്​ തുക അടക്കാം.

https://eres.moi.gov.kw/individual/en/auth/login എന്നതാണ്​ ഫാമിലി വിസ പുതുക്കാനുള്ള ലിങ്ക്​. ലോഗിന്‍ ചെയ്‌താല്‍ നിങ്ങളുടെ സ്പോൺസര്‍ഷിപ്പില്‍ ഉള്ളവരുടെ പേര് വിവരങ്ങള്‍ കാണാം.

പുതിയ പാസ്​പോർട്ട്​ എടുത്തവർക്കും വിസ പുതുക്കാൻ കഴിയും. ഇതിനായി പുതിയ പാസ്​പോർട്ടി​​​െൻറ വിവരങ്ങൾ അപ്​ലോഡ്​ ചെയ്യണം. ഭാര്യയുടെയും കുട്ടികളുടെയും പേര്​ ഇംഗ്ലീഷിലുള്ളത്​ മാറ്റാനും ഇ​പ്പോൾ കഴിയുന്നുണ്ട്​. സ്​പോൺസറുടെ കീഴിലുള്ളവർ കുവൈത്തിന്​ പുറത്താണെങ്കിലും വിസ പുതുക്കാൻ​ തടസ്സമില്ല. ഭർത്താവും ഭാര്യയും കുട്ടികളുമെല്ലാം നാട്ടിലാണെങ്കിലും പരിചയത്തിലുള്ള മറ്റാർക്കെങ്കിലും യൂസർനെയിമും പാസ്​വേഡും ഉപയോഗിച്ച്​ കുവൈത്തിൽനിന്ന്​ വിസ പുതുക്കിനൽകാവുന്നതാണ്​.

പാസ്​പോർട്ടിന്​ ചുരുങ്ങിയത്​ ഒരു വർഷം കാലാവധിയുണ്ടാവണം. എന്തെങ്കിലും പിഴകൾ അടക്കാനുണ്ടെങ്കിൽ ലിങ്കിൽനിന്ന്​ തന്നെ സൗകര്യമുണ്ട്​. പാസ്​പോർട്ട്​ മാറ്റിയിട്ടുണ്ടെങ്കിൽ പഴയ ​പാസ്​പോർട്ട്​, പുതിയ പാസ്​​പോർട്ട്​, സിവിൽ ​െഎഡി പകർപ്പ്​ എന്നിവ അപ്​ലോഡ്​ ചെയ്യണം. ലാറ്റിൻ നെയിം മാറ്റണമെങ്കിൽ രേഖകളും അപ്​ലോഡ്​ ചെയ്യണം. മാറ്റങ്ങൾ ഇല്ലെങ്കിൽ തത്സമയം പുതുക്കാൻ കഴിയും. മാറ്റമുണ്ടെങ്കിൽ ഇത്​ അപ്രൂവ്​ ആയി വരണം. ശരിയായോ എന്നറിയാൻ റഫറൻസ്​ നമ്പർ തരും. പുതുക്കൽ നടപടി കഴിഞ്ഞാൽ സിവിൽ ​െഎഡിക്ക്​ പുതുക്കാനുള്ള ലിങ്കിലേക്ക്​ പോവും. അതി​​െൻറ പേയ്​മ​െൻറും അപ്പോൾ തന്നെ അടക്കാൻ കഴിയും.

Tags:    
News Summary - in kuwait we can renew the family visa by online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.