കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയുടെ ആഗോള റാങ്കിംഗ് 400 സ്ഥാനങ്ങൾ മെച്ചപ്പെട്ടു. ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗ് 2026ൽ സർവകലാശാല 401 മുതൽ 600 വരെയുള്ള വിഭാഗത്തിലേക്ക് മുന്നേറി. കഴിഞ്ഞ വർഷം 801 മുതൽ 1000 വരെയുള്ള വിഭാഗത്തിലായിരുന്നു സ്ഥാനം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ സർവകലാശാലകളുടെ സംഭാവന അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കുന്നത്.
വിദ്യാഭ്യാസം, ഗവേഷണം, സാമൂഹിക സേവനം, സുസ്ഥിര വികസന പ്രവർത്തനങ്ങൾ എന്നിവയിലെ മുന്നേറ്റമാണ് നേട്ടത്തിന് കാരണമെന്ന് സർവകലാശാല അറിയിച്ചു. ഗുണനിലവാരമുള്ള പദ്ധതികളും ദേശീയ-അന്താരാഷ്ട്ര സഹകരണങ്ങളും റാങ്കിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.