സൗഹൃദം ഉയരത്തിൽ; കുവൈത്ത്​ ടവറിൽ ഇന്ത്യൻ പതാക

കുവൈത്ത്​ സിറ്റി: ഇന്ത്യ, കുവൈത്ത്​ നയതന്ത്ര ബന്ധത്തി​െൻറ 60ാം വാർഷികാഘോഷ ഭാഗമായി കുവൈത്ത്​ ടവറിൽ ഇന്ത്യയുടെയും കുവൈത്തി​െൻറയും ദേശീയപതാകയുടെ നിറമണിയിച്ചു. ആറുപതിറ്റാണ്ടായി ഉൗഷ്​മളമായ സൗഹൃദബന്ധമാണ്​ ഇന്ത്യക്കും കുവൈത്തിനുമിടയിൽ ഉള്ളതെന്നും 2021 വർഷം ഇൗ ബന്ധത്തിൽ നാഴികക്കല്ലാണെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ പ്രതികരിച്ചു.

പരസ്​പര വിശ്വാസം, മനസ്സിലാക്കൽ സഹകരണം എന്നിവയിൽ അധിഷ്​ഠിതമായ ഉഭയകക്ഷി ബന്ധം ശക്​തിപ്പെടുത്താൻ പ്രതിജ്​ഞാബദ്ധമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ദേശീയ ​െഎക്യ ദിനാചരണം നടത്തുന്ന ദിവസത്തിൽ കുവൈത്ത്​ ടവറിൽ ഇന്ത്യയുടെ ത്രിവർണ പതാക അലങ്കരിക്കപ്പെട്ടത്​ ശ്രദ്ധേയമാണെന്നും കുവൈത്ത്​ ഭരണകൂടവും ജനതയും നൽകുന്ന സ്​നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായും അംബാസഡർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.