Posted On
date_range Updated On
date_range ജി.സി.സി വനിത ഹാക്കത്തണിൽ കുവൈത്ത് പങ്കെടുക്കും
കുവൈത്ത് സിറ്റി: ഒമാനിലെ മസ്കത്തിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) വനിത സ്പോർട്സ് ഹാക്കത്തണിൽ കുവൈത്ത് ടീം പങ്കെടുക്കും. ഇമാൻ അൽ ഹുസൈനാൻ, ഖൈറവാൻ അൽ ബതാലി, കംഷ അൽ സഫ്രാൻ, ലുൽവ അൽ സഖർ എന്നിവരടങ്ങുന്നതാണ് കുവൈത്ത് ടീം.
ഒമാൻ വിമൻസ് സ്പോർട്സ് ആൻഡ് ജെൻഡർ ഇക്വാലിറ്റി കമ്മിറ്റിയാണ് ജി.സി.സി വനിതാ സ്പോർട്സ് ഹാക്കത്തൺ സംഘടിപ്പിക്കുന്നത്. ജി.സി.സി രാജ്യങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തവും ശാക്തീകരണവും വികസിപ്പിക്കുകയാണ് ലക്ഷ്യം. പുരുഷന്മാർ പരമ്പരാഗതമായി ആധിപത്യം പുലർത്തുന്ന കായികരംഗത്ത് വനിതകളുടെ സുപ്രധാന മുന്നേറ്റത്തിന് ഹാക്കത്തൺ തുടക്കമിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.