കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം മൂലം ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനങ്ങൾക്ക് പിന്തുണയുമായി കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി. അടിയന്തര സഹായം എന്ന നിലയിൽ മരുന്നുകളും മെഡിക്കൽ സഹായവും ഗസ്സക്ക് കൈമാറുമെന്ന് റെഡ്ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഗസ്സയിലേക്ക് പ്രവേശിക്കുന്നതിന് ഈജിപ്തിന്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ഫലസ്തീൻ റെഡ്ക്രസന്റ് സൊസൈറ്റിയുമായി കുവൈത്തിലെ സംഘടന ബന്ധപ്പെട്ടു. ആശ്യമുള്ള മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിവരം കൈമാറാനും ഇവർ ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവർക്കുള്ള ചികിത്സക്കായിരിക്കും മുൻഗണന നൽകുക. വിവിധ ചാരിറ്റി സംഘടനകളുടെ സഹകരണത്തോടെ ഗസ്സയിലേക്ക് വിപുല സഹായമെത്തിക്കാൻ പദ്ധതിയുണ്ടെന്നും കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി അറിയിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചിരുന്നു. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.