യെമനിൽ നിർമിച്ച യൂസുഫ് അബ്ദുല്ല ഹമദ് അൽ നഫിസി നേത്രാശുപത്രി
കുവൈത്ത് സിറ്റി: ഗസ്സ, ചാഡ്, സുഡാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിലക്കാത്ത സഹായങ്ങളുമായി കുവൈത്ത്. യുദ്ധവും, ആഭ്യന്തര സംഘർഷങ്ങളും കെടുതികൾ വിതച്ച നാടുകളിൽ ആരോഗ്യ പരിചരണം, മരുന്ന്, ഭക്ഷണങ്ങൾ, പാർപ്പിടം, വിദ്യാഭ്യാസം, സാമ്പത്തിക സഹായം ഉൾപ്പെടെയാണ് കുവൈത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്നത്. കുവൈത്ത് ഇന്റർനാഷണൽ ഇസ്‍ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.ഒ.സി) നേതൃത്വത്തിൽ സുഡാനിലെ ഓംഡർമാനിൽ 2500ഓളം കുടുംബങ്ങളിലേക്ക് പാർപ്പിട, ഭക്ഷ്യ സഹായങ്ങളെത്തിച്ചു. നിങ്ങൾക്കൊപ്പം കുവൈത്തുണ്ട് എന്ന കാമ്പയിനിന്റെ ഭാഗമായാണ് യുദ്ധക്കെടുതികൾ അനുഭവിക്കുന്നവരിലേക്ക് ഇവിടെ സഹായമെത്തിച്ചത്. 37 വിമാനങ്ങളിലും, മൂന്ന് കപ്പലിലുമായി ആയിരത്തിലേറെ ടൺ ഭക്ഷ, മെഡിക്കൽ ഉൽപന്നങ്ങളാണ് കുവൈത്തിൽ നിന്നും എത്തിച്ചത്.
ആഭ്യന്തര ഏറ്റുമുട്ടലിന്റെ ദുരിതം അനുഭവിക്കുന്ന യെമനിൽ കുവൈത്ത് റെഡ്ക്രസന്റ് നേതൃത്വത്തിൽ മാരിബിൽ യൂസുഫ് അൽ നഫീസി ഒഫ്താൽമോളജി ആശുപത്രി ഉദ്ഘാടനം ചെയ്തു. സുഡാൻ അഭയാർഥി പ്രവാഹമുണ്ടായ ചാഡിൽ ഭക്ഷണം, മരുന്ന്, പാർപ്പിടം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് കുവൈത്തിന്റെ സഹായം. 150ൽ ഏറെ നേത്ര ശസ്ത്രക്രിയകൾ, പോഷകാഹാര കുറവും നേരിടുന്ന ആയിരത്തിലേറെ കുട്ടികൾക്കുള്ള ചികിത്സയും പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.