സൈനിക മേഖല സന്ദർശിക്കുന്ന പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അൽ സബാഹ്

പ്രധാന സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ച് പ്രതിരോധ മന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾ പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അൽ സബാഹ് സന്ദർശിച്ചു. സൈനിക മേധാവി ലഫ്. ജനറൽ ഖാലിദ് അൽ ശുറൈആനൊപ്പമായിരുന്നു സൈനികരുടെ യുദ്ധസന്നദ്ധത വിലയിരുത്തുന്നതിനും, ഫീൽഡിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായി പ്രതിരോധമന്ത്രി നേരിട്ടെത്തിയത്.

രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുകയെന്ന സൈന്യത്തിന്റെ നിർണായക ദൗത്യം കാര്യക്ഷമമായി നിർവഹിക്കുന്നതിന് ഉയർന്ന പ്രവർത്തന സന്നദ്ധത അനിവാര്യമാണെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. സൈനിക സന്നദ്ധതയിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരണം. പ്രവർത്തന മികവ് പരമാവധി നിലനിർത്തണം -സന്ദർശനത്തിനിടെ പ്രതിരോധമന്ത്രി നിർദേശിച്ചു.

വിവിധ കമാൻഡ് പോസ്റ്റുകളിൽ വിന്യസിച്ച സൈനികരുടെ അർപ്പണബോധത്തെയും ആത്മവീര്യത്തെയും മന്ത്രി അഭിനന്ദിച്ചു. രാജ്യസേവനത്തിൽ ജാഗ്രതയും പ്രഫഷനൽ മികവും വിട്ടുവീഴ്ചയില്ലാതെ തുടരണമെന്നും അദ്ദേഹം സൈനികർക്ക് നിർദേശം നൽകി. 

പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അൽ സബാഹ് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം

 

Tags:    
News Summary - Defense Minister visits major military bases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.