Posted On
date_range Updated On
date_range തട്ടിക്കൊണ്ടുപോയി പ്രോമിസറി നോട്ടി ഒപ്പിടീച്ചു; രണ്ടുപേർക്ക് നാല് വർഷം തടവ്
കുവൈത്ത് സിറ്റി : തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ, ബലമായി പ്രോമിസറി നോട്ടുകളിൽ ഒപ്പുവെപ്പിക്കൽ, സിവിൽ ഐഡി കാർഡ് മോഷണം എന്നിവയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് പ്രതികൾക്ക് നാല് വർഷത്തെ കഠിനതടവ് വിധിച്ച് അപ്പീൽ കോടതി. പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ വിദേശിയെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്തും. അതേസമയം, മൂന്നാം പ്രതിയെ വെറുതെവിട്ട വിചാരണ കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. കുവൈത്ത് പൗരനെ ദീവാനിയിൽനിന്ന് തട്ടിക്കൊണ്ടുപോവുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തി 30000 ദീനാറിന്റെ പ്രോമിസറി നോട്ടിൽ ഒപ്പിടുവിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. സിവിൽ ഐ.ഡി കാർഡ് സംഘം കവർന്നതായും കുറ്റപത്രത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.