Posted On
date_range Updated On
date_range ബഹ്റൈനെതിരായ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്
കുവൈത്ത് സിറ്റി: ബഹ്റൈനെതിരായ ഇറാൻ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ചു കുവൈത്ത്. ബഹ്റൈന്റെ പരമാധികാരത്തിന്റെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ നടപടി ബഹ്‌റൈന്റെ സ്ഥിരതക്ക് നേരിട്ടുള്ള ഭീഷണിയും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പ്രാദേശിക സമാധാന ശ്രമങ്ങളെ ഈ ആക്രമണം ദുർബലപ്പെടുത്തുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ബഹ്‌റൈന് അചഞ്ചലമായ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത് പരമാധികാരം, സുരക്ഷ, പൗര സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.