ഹാ​ൻ​ഡ്​ ബാ​ൾ സൂ​പ്പ​ർ ക​പ്പ്​ ജേ​താ​ക്ക​ളാ​യ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​​ ടീം

കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​​ ഹാ​ൻ​ഡ്​ ബാ​ൾ സൂ​പ്പ​ർ ക​പ്പ്​ ജേ​താ​ക്ക​ൾ

കു​വൈ​ത്ത്​ സി​റ്റി: ഹാ​ൻ​ഡ്​ ബാ​ൾ ​സൂ​പ്പ​ർ ക​പ്പി​ൽ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ ജേ​താ​ക്ക​ളാ​യി. സാ​ൽ​മി​യ​യെ ഫൈ​ന​ലി​ൽ 32 -21ന്​ ​​ഫൈ​ന​ലി​ൽ തോ​ൽ​പി​ച്ചാ​ണ്​ അ​വ​ർ ആ​ധി​കാ​രി​ക​മാ​യി കി​രീ​ട​മ​ണി​ഞ്ഞ​ത്. ശൈ​ഖ്​ സ​അ​ദ്​ അ​ൽ അ​ബ്​​ദു​ല്ല സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ കാ​ണി​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലാ​തെ​യാ​ണ്​ ടൂ​ർ​ണ​മെൻറ്​ ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്​​ച സ​മാ​പി​ച്ച ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ ഹാ​ൻ​ഡ്​ ബാ​ൾ ടൂ​ർ​ണ​മെൻറി​ലും ക​ഴി​ഞ്ഞ മാ​സം സ​മാ​പി​ച്ച കു​വൈ​ത്ത്​ പ്രീ​മി​യ​ർ ലീ​ഗ്​ ഹാ​ൻ​ഡ്​ ബാ​ൾ ചാ​മ്പ്യ​ൻ​ഷി​ലും ജേ​താ​ക്ക​ളാ​യി ചാ​മ്പ്യ​ൻ ടീ​മെ​ന്ന പെ​രു​മ​കാ​ത്ത പ്ര​ക​ട​ന​മാ​യി​രു​ന്നു ഇൗ ​സീ​സ​ണി​ൽ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബ്​ പു​റ​ത്തെ​ടു​ത്ത​ത്. മു​ഹ​മ്മ​ദ്​ അ​ൽ ഗ​ർ​ബ​ലി, ഖാ​ലി​ദ്​ അ​ൽ ഗ​ർ​ബ​ലി, അ​ബ്​​ദു​ല്ല അ​ൽ ഗ​ർ​ബ​ലി എ​ന്നീ സ​ഹോ​ദ​ര​ന്മാ​രു​ടെ ഉ​ശി​ര​ൻ പ്ര​ക​ട​ന​മാ​ണ്​ കു​വൈ​ത്ത്​ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ന് സീ​സ​ണി​ൽ സ​മ്പൂ​ർ​ണ​ ആ​ധി​പ​ത്യം ന​ൽ​കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.