കുവൈത്ത് സിറ്റി: സർവിസുകൾ റദ്ദാക്കിയതിനെത്തുടർന്ന് സൗദി വിമാനത്താവളത്തിൽ അകപ്പെട്ട ഇറാഖി ഹജ്ജ് തീർഥാടകർക്ക് സഹായവുമായി കുവൈത്ത്. ഇവരുടെ യാത്ര സുഗമമാക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. തീർഥാടക കുവൈത്ത് വഴി നിന്ന് കരമാർഗം നാട്ടിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലെ മാനുഷിക പ്രതിബദ്ധതയുടെയും കുവൈത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരവുമാണ് നടപടി.
തീർഥാടകർക്ക് കുവൈത്തിലേക്ക് സൗജന്യ പ്രവേശന വിസകൾ നൽകും. ഇവർക്ക് ഇറാഖിലേക്ക് സുഗമമായി മടങ്ങാൻ പിന്തുണയും സഹായങ്ങളും ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ മാനുഷികമായ ഉത്തരവാദിത്തം പ്രാദേശിക സഹകരണം എന്നിവയുടെ ഭാഗമായാണ് നടപടിയെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.