കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ് 

റോഹിങ്ക്യൻ അഭയാർഥികൾക്ക്​ കുവൈത്ത്​ 50 ലക്ഷം ഡോളർ നൽകി

കുവൈത്ത്​ സിറ്റി: റോഹിങ്ക്യൻ അഭയാർഥികളുടെ പുനരധിവാസത്തിനായി കുവൈത്ത്​ 50 ലക്ഷം ഡോളർ നൽകിയതായി വിദേശകാര്യ മന്ത്രി ​ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹ്​ പറഞ്ഞു. ഒാൺലൈനായി നടത്തിയ ഡോണർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്ക, യു.കെ, യൂറോപ്യൻ യൂനിയൻ, ​െഎക്യരാഷ്​ട്ര സഭ അഭയാർഥി ഏജൻസി എന്നിവ സംയുക്​തമായാണ്​ സമ്മേളനം സംഘടിപ്പിച്ചത്​. 2017ൽ കുവൈത്ത്​ മുൻകൈ​യെടുത്താണ്​ റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കാൻ ഐക്യരാഷ്​ട്ര സഭയുടെയും യൂറോപ്യൻ യൂനി​യ​െൻറയും സഹകരണത്തോടെയും റോഹിങ്ക്യൻ സഹായ ഉച്ചകോടി ജനീവയിൽ സംഘടിപ്പിച്ചത്​. 340 ദശലക്ഷം ഡോളർ ഉച്ചകോടിയിൽ സഹായ വാഗ്​ദാനം ലഭിച്ചു.

കുവൈത്ത്​ 15 ദശലക്ഷം ഡോളർ വാഗ്​ദാനം ചെയ്​തു. മ്യാൻമറിലെ റാഖാൻ പ്രവിശ്യയിൽനിന്ന് അഭയാർഥികളായി ബംഗ്ലാദേശിലെത്തിയവരാണ്​ റോഹിങ്ക്യകൾ. വംശീയ അതിക്രമങ്ങളെ തുടർന്ന് മ്യാൻമറിലെ റാഖാൻ പ്രവിശ്യയിൽനിന്ന് 12 ലക്ഷത്തോളം പേർ പലായനം ചെയ്തതായാണ് കണക്ക്​. ബംഗ്ലാദേശ് അതിർത്തി കടന്നെത്തിയ അഭയാർഥികളുടെ എണ്ണം ആറുലക്ഷത്തിന്​ മുകളിലാണ്. ഇവർക്ക് താമസം, ഭക്ഷണം, മരുന്ന്​ തുടങ്ങി ആറുമാസത്തേക്കുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി 434 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ഐക്യരാഷ്​ട്ര സഭ ലക്ഷ്യമിടുന്നത്.

അന്താരാഷ്​ട്ര വേദികളിൽ കുവൈത്ത് നടത്തിയ അഭ്യർഥനകളുടെ ഫലമായാണ് ഐക്യരാഷ്​ട്രസഭയും യൂറോപ്യൻ യൂനിയനും ഉച്ചകോടിക്ക് മുന്നിട്ടിറങ്ങിയത്. ഉച്ചകോടിയിൽ പങ്കെടുക്കേണ്ട രാഷ്​ട്ര നേതാക്കളെ ക്ഷണിക്കുന്നതുൾപ്പെടെ കാര്യങ്ങളിൽ കുവൈത്തി​െൻറ സജീവ പങ്കാളിത്തമുണ്ടായി. ഉച്ചകോടിയിലെ സഹായ വാഗ്​ദാനങ്ങളുടെ ഫോളോ അപ്പിനാണ്​ ഇപ്പോൾ ഒാൺലൈൻ കോൺഫറൻസ്​ നടത്തിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.