വിദേശികൾക്ക് തിരിച്ചടി; പ്രസവ ഫീസ് വർധിപ്പിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: സർക്കാർ പ്രസവാശുപത്രികളിൽ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രവാസികളുടെ പ്രസവ ഫീസ് വർധിപ്പിക്കുന്നു. 50 മുതൽ 75 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് സൂചന. ഇതുസംബന്ധിച്ച പഠനം പൂർത്തിയായി അനുമതി ലഭിക്കുന്ന മുറക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നേക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. പുതു വർഷത്തിന്റെ തുടക്കിൽ ഇക്കാര്യത്തിൽ വ്യക്തവരും.

നിലവിൽ, ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈത്തികളല്ലാത്ത രോഗികളിൽ നിന്ന് ഈടാക്കുന്ന ഫീസ് സാധാരണ പ്രസവത്തിന് 100 ദിനാർ, സിസേറിയൻ ശസ്ത്രക്രിയയ്ക്ക് 150 ദിനാർ എന്നിങ്ങനെയാണ്. സ്വാഭാവിക ഡെലിവറി, സിസേറിയൻ ചാർജ്, അൾട്രാസൗണ്ട് പരിശോധന, ലബോറട്ടറി പരിശോധന, മരുന്നുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ആശുപത്രിയിൽ തങ്ങാൻ കഴിയില്ല.

സ്വകാര്യ മുറിക്ക് പ്രതിദിനം 100 ദിനാർവരെ നൽകണം. അൾട്രാസൗണ്ട് പരിശോധനകൾ, ലബോറട്ടറി പരിശോധനകൾ, മരുന്നുകൾ എന്നിവയുടെ ഫീസിൽ നിന്ന് ഡെലിവറി ചാർജുകൾ വേർതിരിക്കാനും സ്വകാര്യ മുറിയുടെ വില ഇരട്ടിയാക്കാനും പഠനം ആവശ്യപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ആരോഗ്യ മന്ത്രാലയത്തിലെ ആശുപത്രികളിൽ പ്രതിവർഷം പ്രവാസികളുടെ 20,000 ലേറെ പ്രസവം നടക്കുന്നു. കുവൈത്തി സ്ത്രീകളുടേത് 8,000 മാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Tags:    
News Summary - Kuwait plans to increase maternity fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.