കുവൈത്ത്​ പെട്രോളിയം വില ബാരലിന്​ 40 ഡോളറിൽ താഴെ

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പെട്രോളിയം വില ബാരലിന്​ 40 ഡോളറിനും താഴെ. കോവിഡ്​ പ്രതിസന്ധി​യെ തുടർന്ന്​ കുത്തനെ ഇടിഞ്ഞ എണ്ണവില 41 ഡോളറിന്​ മുകളിൽ ആഴ്​ചകളായി സ്ഥിരത പുലർത്തിയ ശേഷമാണ്​ കഴിഞ്ഞ ദിവസം ഇടിഞ്ഞത്​. 39.72 ഡോളർ ആണ്​ കഴിഞ്ഞ ദിവസത്തെ വില. കോവിഡ്​ പ്രതിസന്ധിയിൽ വാണിജ്യ, വ്യവസായ പ്രവർത്തനങ്ങൾ ക്ഷയിച്ചതാണ്​ എണ്ണവില ഇടിയാൻ കാരണം.

ഒരു ഘട്ടത്തിൽ 11.86 ഡോളറിലേക്ക്​ കൂപ്പുകുത്തിയ എണ്ണവില പതിയെ കയറി 46 ഡോളറിന്​മുകളിൽ എത്തിയിരുന്നു. കോവിഡ്​ പ്രതിസന്ധിയിൽ ലോകം ലോക്ഡൗണിലായതോടെ ഉൽപാദന പ്രവർത്തങ്ങൾ നിലക്കുകയും വിപണി നിശ്ചലാവസ്ഥയിലേക്ക്​ നീങ്ങുകയും ചെയ്​തതാണ്​ എണ്ണ വിലയിൽ പ്രതിഫലിച്ചത്​.

ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സമീപദിവസങ്ങളിൽ കോവിഡ്​ കേസുകൾ ഉയർന്നത്​ വിലയെ ബാധിച്ചു. കുവൈത്ത്​ സർക്കാർ മുഖ്യവരുമാനമായ പെ​ട്രോളിയം ബാരലിന്​ 55 ഡോളർ വില കണക്കാക്കിയാണ്​ ബജറ്റ്​ തയാറാക്കിയത്​. ബജറ്റ്​ തയാറാക്കുന്ന ഘട്ടത്തിൽ ബാരലിന്​ 65 ഡോളർ വിലയുണ്ടായിരുന്നു.​ കൊറോണ വൈറസ്​ അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയും ഇടിഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.