Posted On
date_range Updated On
date_range ഉടൻ പരിഹരിക്കണം -കെ.എം.സി.സി മലപ്പുറം
കുവൈത്ത് സിറ്റി: എയർ ഇന്ത്യ വിമാന സർവിസ് മുടങ്ങിയതിനു ഉടൻ പരിഹാരമാർഗം കാണണമെന്ന് കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. എയർ ഇന്ത്യ ജീവനക്കാർ നടത്തിയ മിന്നൽസമരം നൂറിലധികം വരുന്ന പ്രവാസികളെയാണ് ദുരിതത്തിലാക്കിയത്.
പ്രവാസികളായ യാത്രക്കാരെയും അവധിക്ക് നാട്ടിൽ പോയ വിസ കാലാവധി തീരാറായ പ്രവാസികളെയും വലിയ തോതിൽ ബാധിച്ചു.
സർവിസ് മുടങ്ങൽ തുടർന്നാൽ ഒരുപാട് പ്രവാസികളെ പല രൂപത്തിൽ ബാധിക്കും. പ്രശ്നങ്ങൾക് ഉടൻ പരിഹാരം കാണണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.