ടി.​പി.​എ​ൽ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ് ജേ​താ​ക്ക​ളാ​യ എം.​ഐ.​ബി ടീം 

ടി.​പി.​എ​ൽ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റ്; ടീം ​എം.​ഐ.​ബി ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ക്രി​ക്ക​റ്റ്‌ ക്ല​ബ്ബു​ക​ളാ​യ ബ്ലാ​ക്ക് സി.​സി​യും സ്റ്റോം​റൈ​ഡേ​ഴ്സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ടി.​പി.​എ​ൽ സീ​സ​ൺ- 2 ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ ടീം ​എം.​ഐ.​ബി ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ടീം ​റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​രീ​ട​നേ​ട്ടം. ഫൈ​ന​ലി​ൽ ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി​യ എം.​ഐ.​ബി​യു​ടെ മു​ഹ​മ്മ​ദ്‌ സ​ഫ്രാ​ൻ ക​ളി​യി​ലെ താ​ര​മാ​യി.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ബൗ​ള​റാ​യി ചെ​ന്നൈ സൂ​പ്പ​ർ​കി​ങ്സി​ലെ അ​ജ്മ​ലി​നെ​യും, ബാ‌​റ്റ​റാ​യി സ്കൈ ​ഹാ​ക്‌​സി​ലെ ന​വാ​സി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. ജം​ഗി​ൾ ഇ​ല​വ​നി​ലെ ശ​രീ​ഫു​ൾ ഹ​ഖാ​ണ് ടൂ​ർ​ണ​മെ​ന്റി​ലെ താ​രം. ഫൈ​ന​ൽ അ​മ്പ​യ​ർ​മാ​രാ​യ കോ​ശി, ചെ​പ്പി തേ​ല​പ്പു​റ​ത്തു, നി​തേ​ഷ് ദേ​വ​ദാ​സ് എ​ന്നി​വ​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ മ​ല​പ്പു​റം ജി​ല്ല അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ഡ്വ.​ബ​ഷീ​ർ പ​ട്ട​ണ​ത്തു മു​ഖ്യാ​തി​ഥി​യാ​യി.

ഫീ​നി​ക്സ് റോ​യ​ൽ സീ​ഗ​ൾ ചെ​യ​ർ​മാ​ൻ സു​നി​ൽ പാ​റ​ക​പ​ട​ത്തി​നെ ആ​ദ​രി​ച്ചു. ക​ൺ​വീ​ന​ർ​മാ​രാ​യ വി​ഷ്ണു രാ​ജ്, റെ​ജി​ദ്, വി​നീ​ഷ്,രാ​ഹു​ൽ നാ​യ​ർ, സി​ദ്ദീ​ഖ്, സു​ർ​ജി​ത്, ലി​ജോ, ആ​സി​ഫ്, വി​ബി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടി.​പി.​എ​ൽ സീ​സ​ൺ-3 ജൂ​ണി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - TPL Cricket Tournament; Team MIB Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.