ജി.​സി.​സി- ബ്രി​ട്ടീഷ് സം​യു​ക്ത മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ കു​വൈ​ത്ത് പ​​ങ്കെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി അ​ബു​ദ​ബി​യി​ൽ ന​ട​ന്ന ജി.​സി.​സി- ബ്രി​ട്ടി​ഷ് സം​യു​ക്ത മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ കു​വൈ​ത്ത് ധ​ന​കാ​ര്യ മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​അ​ൻ​വ​ർ അ​ൽ മു​ദാ​ഫും പ്ര​തി​നി​ധി സം​ഘ​വും പ​ങ്കെ​ടു​ത്തു.

ജി.​സി.​സി​യും യു.​കെ​യും ത​മ്മി​ലു​ള്ള സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ നി​റ​വേ​റ്റു​ന്ന​തി​നു​ള്ള മാ​ർ​ഗ​രേ​ഖ​യും ക​രാ​റി​നെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്ത​താ​യി കു​വൈ​ത്ത് ധ​ന​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം അ​ൽ ബു​ദൈ​വി​യും ബ്രി​ട്ടീഷ് ബി​സി​ന​സ് ആ​ൻഡ് ട്രേ​ഡ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി കെ​മി ബാ​ഡെ​നോ​ക്കും സ്വ​ത​ന്ത്ര വ്യാ​പാ​ര ച​ർ​ച്ച​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി.​സി.​സി മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kuwait Participates in Ministerial UK-GCC Meeting in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.