Posted On
date_range Updated On
date_range കുവൈത്ത്-ഒമാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. മസ്കത്തിൽ നടക്കുന്ന ജി.സി.സി-ഇ.യു മന്ത്രിതല കൗൺസിലിന്റെ 27ാമത് സെഷനിലാണ് കൂടിക്കാഴ്ച.
ജി.സി.സി-ഇ.യു മന്ത്രിതലത്തിലെ അജണ്ട വിഷയങ്ങൾ ഇരുമന്ത്രിമാരും അവലോകനം ചെയ്തു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ സ്ഥിതിഗതികളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ജി.സി.സി-ഇ.യു തന്ത്രപരമായ പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികളെക്കുറിച്ചും വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.