എണ്ണ ഉൽപാദന നിയന്ത്രണം  ആറു​ മാസത്തേക്കുകൂടി നീട്ടാൻ ധാരണ

കുവൈത്ത് സിറ്റി: പെട്രോളിയം ഉൽപാദന നിയന്ത്രണം ആറു മാസത്തേക്കുകൂടി നീട്ടാൻ ഒപെക്-നോൺ ഒപെക് രാജ്യങ്ങളുടെ സംയുക്ത അവലോകന സമിതിയിൽ ധാരണ. എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചതിന് ശേഷമുള്ള ഒപെക് –നോൺ ഒപെക് രണ്ടാമത് മന്ത്രിതല യോഗമാണ് ഞായറാഴ്ച കുവൈത്തിൽ നടന്നത്. നിയന്ത്രണം ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി. ജനുവരി ഒന്നുമുതൽ ആറു മാസത്തേക്കായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. ഇത് ആറു മാസത്തേക്കുകൂടി നീട്ടാൻ തീരുമാനിച്ചു. 

ഉൽപാദനം കുറക്കാനുള്ള തീരുമാനം 92 ശതമാനം നടപ്പാക്കാൻ ഒപെക് രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, റഷ്യയുടെ നേതൃത്വത്തിലുള്ള നോൺ ഒപെക് രാജ്യങ്ങൾക്ക് 50 ശതമാനം നടപ്പാക്കാനേ കഴിഞ്ഞിട്ടുള്ളൂ. രണ്ടു വിഭാഗത്തിലും തീരുമാനം നടപ്പാക്കുന്നതിൽ 100 ശതമാനം വിജയം കണ്ടെത്തുകയാണ് ലക്ഷ്യം. 13 ഒപെക് രാജ്യങ്ങളും ഉൽപാദനം കുറച്ചിട്ടുണ്ട്. ഇതിന് മുമ്പ് 2008ലാണ് ഒപെക് അവസാനമായി ഉൽപാദനം കുറച്ചത്. ജനുവരി മുതൽ ഉൽപാദനത്തിൽ പ്രതിദിനം 1.2 മില്യൻ ബാരൽ ആണ് ഒപെക് രാജ്യങ്ങൾ കുറവുവരുത്തിയത്. 
1.8 മില്യൻ ബാരലാണ് നോൺ ഒപെക്കും ചേർന്ന് ആകെ കുറവു വരുത്തുക.

11 നോൺ ഒപെക് രാജ്യങ്ങളിൽ പകുതിയും ഇനിയും ഉൽപാദനം വെട്ടിക്കുറച്ചിട്ടില്ല. ഇവരെ കൂടി പൊതുതീരുമാനത്തിലേക്ക് എത്തിക്കാൻ സമ്മർദം ചെലുത്തിവരുകയാണ്. അഞ്ചു രാജ്യങ്ങളിലെ എണ്ണമന്ത്രിമാർ ഉൾപ്പെട്ട സമിതിക്കാണ് തീരുമാനം നടപ്പാക്കുന്നതി​െൻറ നിരീക്ഷണ ചുമതല. എട്ടു വർഷത്തിനിടെ ആദ്യമായി ഉൽപാദനം കുറക്കാൻ തീരുമാനിച്ചതായി 2016 നവംബർ 30നാണ് ഒപെക് പ്രഖ്യാപിച്ചത്. മറ്റു എണ്ണ ഉൽപാദക രാജ്യങ്ങളും ഇൗ തീരുമാനത്തോട് യോജിച്ചു. ജനുവരി മുതൽ നടപ്പാക്കിത്തുടങ്ങി. 
ഇതി​െൻറ ഫലമായി വിപണിയിൽ വില പതിയെ കയറാൻ തുടങ്ങി. ഇൗ പ്രവണത തുടർന്ന് മൂന്നുവർഷത്തിനകം ബാരലിന് 58 ഡോളർ എത്തുമെന്നാണ് ഒപെക് വിലയിരുത്തൽ.

News Summary - kuwait oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.