Posted On
date_range Updated On
date_range ബാലുശ്ശേരി സ്വദേശി കുവൈത്തിൽ കാറപകടത്തിൽ മരിച്ചു
കുവൈത്ത് സിറ്റി: കോഴിക്കോട് ബാലുശ്ശേരി സ്വദേശി കാറപകടത്തിൽ മരിച്ചു. കെ.എം.സി.സി പ്രവർത്തകൻ ബാലുശ്ശേരി പാലോളി സ്വദേശി ബഷീർ (47) പെരിഞ്ചീരിയാണ് റോഡരികിലൂടെ നടന്നുപോകുേമ്പാൾ സ്വദേശിയുടെ കാറിടിച്ച് മരിച്ചത്.
15 വർഷത്തിലധികമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ചുവരുന്ന ബഷീർ അൽ സലാമയിലെ സ്വദേശി വീട്ടിൽ ഡ്രൈവറായിരുന്നു. പരേതനായ പെരിഞ്ചീരി മൊയ്തീനാണ് പിതാവ്. മാതാവ് ആയിഷ. ഭാര്യ: സമീറ. മക്കൾ: ഷാന ജാസ്മിൻ, മുഹമ്മദ് റാഫി. സഹോദരങ്ങൾ: പരേതനായ ഹംസ, മമ്മുക്കുട്ടി, റഫീഖ് (സൗദി), ഫാത്തിമ, സുബൈദ, ജമീല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.