ശാന്തമായ അന്തരീക്ഷത്തിൽ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പൽ കൗൺസിലിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ശനിയാഴ്ച നടത്തി. ജനാധിപത്യപരവും സുതാര്യവുമായ അന്തരീക്ഷത്തിൽ ശാന്തമായാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഒരു വനിത ഉൾപ്പെടെ 36 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുണ്ടായിരുന്നത്. ആകെ പത്ത് മുനിസിപ്പൽ മണ്ഡലങ്ങളാണ് കുവൈത്തിൽ ഉള്ളത്. ഇതിൽ എട്ട് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്ക് എതിരാളികൾ ഇല്ലാത്തതിനാൽ വോട്ടെടുപ്പുണ്ടായില്ല. ശക്തമായ സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

നാല്​ വർഷം കൂടു​മ്പോഴാണ്​ കുവൈത്തിൽ മുനിസിപ്പൽ കൗൺസിലിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയായിരുന്നു വോട്ടെടുപ്പ്.

102 സ്‌കൂളുകളിലായി സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. വോട്ടർമാരെ സഹായിക്കുന്നതിനായി ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക ബൂത്തുകൾ ഒരുക്കിയിരുന്നു. 

News Summary - kuwait muncipality election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.