Posted On
date_range Updated On
date_range ലബനാനില്നിന്ന് മടങ്ങാൻ ആവശ്യപ്പെട്ട് കുവൈത്ത്
കുവൈത്ത് സിറ്റി: ലബനാനില് കഴിയുന്ന പൗരന്മാരോട് തിരികെ വരാൻ ആവശ്യപ്പെട്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. മേഖലയില് നിലവിലെ സുരക്ഷ സാഹചര്യം കണക്കിലെടുത്താണ് പൗരന്മാരോട് തിരികെ വരാൻ കുവൈത്ത് ആവശ്യപ്പെട്ടത്. അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കാനും പൗരന്മാരോട് ആവശ്യപ്പെട്ടു. രാജ്യം വിടാന് കഴിയാത്തവര് ഉടന് കുവൈത്ത് എംബസിയുമായി ബന്ധപ്പെടണം. പൗരന്മാരെ നാട്ടിലെത്തിക്കാന് കുവൈത്ത് എയര്വേസ് കൂടുതല് സര്വിസുകള് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.