ജിനു ജോമിന് അബ്ബാസിയ ഏരിയ പ്രസിഡന്റ് മാത്യു കോശി മൊമെന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് അബ്ബാസിയ ഏരിയ നേതൃത്വത്തിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ആറു മുതൽ 12 വയസുവരെ ഉള്ള വിഭാഗത്തിൽ ജൊഹാൻ ആന്റോ ജോസ് (സിറ്റി) ഒന്നാം സ്ഥാനവും, ജൊഹാൻ സുനിത് മാത്യു (അബ്ബാസിയ) രണ്ടാം സ്ഥാനവും ജസ്ലോ മരിയ ലോറൻസ് മൂന്നാം സ്ഥാനവും നേടി. 13 മുതൽ 18 വയസ്സുവരെ ഉള്ള വിഭാഗത്തിൽ ജൊഹാൻ അനു വർഗീസ് (അബ്ബാസിയ) ഒന്നാം സ്ഥാനവും ആഷിൻ എ. എസ് രണ്ടാം സ്ഥാനവും ജോ എം ലോറെൻസ് മൂന്നാം സ്ഥാനവും നേടി.
19 മുതൽ വയസ്സുള്ളവരുടെ വിഭാഗത്തിൽ അബ്ബാസിയ ഏരിയയിൽ നിന്നുള്ള അനീഷ്, ജിനു കെ ഏബ്രഹാം എന്നിവർ യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സാൽമിയ ഏരിയയിൽ നിന്നുള്ള നോബിൻ ഫിലിപ്പാണ് രണ്ടാം സ്ഥാനം. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് വിസിറ്റിങ് പ്രീസ്റ്റ് ഫാ.ജോസഫ് മലയാറ്റിൽ പങ്കെടുത്തവരെയും വിജയികളെയും അനുമോദിച്ചു.
കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ പ്രസിഡന്റ് ഷാജി വർഗീസ്, ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, ട്രഷറർ സന്തോഷ് ജോർജ്, ബാബുജി ബത്തേരി, ബിനു ജോൺ, ലിജു പാറക്കൽ, തോമസ് മാമ്മൂട്, റാണ വർഗീസ് എന്നിവർ പങ്കെടുത്തു. ചെസ് മാസ്റ്റർ ജിനു ജോം ഈ ടൂർണമെന്റ് നിയന്ത്രിച്ചു. ജിനു ജോമിന് അബ്ബാസിയ ഏരിയ പ്രസിഡന്റ് മാത്യു കോശി മൊമെന്റോ കൈമാറി. ഏരിയ പ്രസിഡന്റ് മാത്യു കോശി, സെക്രട്ടറി സിൽവി തോമസ്, വൈസ് പ്രസിഡന്റ് എ.ഒ.ബിജു, ട്രഷറർ ബിനു ഏബ്രഹാം, ജോജി വെള്ളാപ്പള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.