??????????? ?????????????? ???? ??? ????????????? ?????????????

കു​വൈ​ത്തി​ൽ കാ​യി​ക  പ​രി​​ശീ​ല​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച കാ​യി​ക പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കാ​യി​ക​താ​ര​ങ്ങ​ൾ പ​രി​​ശീ​ല​നം ആ​രം​ഭി​ച്ചു.  ക​ർ​ശ​ന നി​യ​ന്ത്ര​ണ​​ങ്ങ​ളോ​ടെ​യാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്നു. കാ​യി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം​ ഹെ​ൽ​ത്ത്​​ പ്രോ​േ​ട്ടാ​കോ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സ്വ​ഭാ​വം അ​നു​സ​രി​ച്ച്​ ഒാ​രോ ​ക​ളി​ക്കും പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ശ്ച​യി​ച്ചാ​ണ്​ പ​രി​ശീ​ല​ന​ത്തി​ന്​ അ​നു​മ​തി.

പ​രി​ശീ​ല​ന സെ​ഷ​നു​ക​ളി​ൽ ഒാ​രോ ക​ളി​ക്കാ​ര​നും മൂ​ന്നു മീ​റ്റ​ർ എ​ങ്കി​ലും അ​ക​ലം പാ​ലി​ക്ക​ണം, ​ൈക​യു​റ​യും മ​റ്റു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണം, ക​ളി​യു​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യ​രു​ത്, ഷേ​ക്​ ഹാ​ൻ​ഡ്​ ചെ​യ്യ​രു​ത്​ തു​ട​ങ്ങി​യ നി​ബ​ന്ധ​ന​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മു​ഴു​വ​ൻ ക​ളി​ക്കാ​രും ഒ​രു​മി​ച്ച്​ പ​രി​​ശീ​ല​നം ന​ട​ത്തു​ന്നി​ല്ല. എ​ട്ട്​ ക​ളി​ക്കാ​രു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത്​ ബാ​സ്​​ക​റ്റ്​​ബാ​ൾ ടീം ​പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. കാ​യി​ക താ​ര​ങ്ങ​ൾ​ക്ക്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ആ​ഗ​സ്​​റ്റി​ൽ ആ​രം​ഭി​ക്കു​മെ​ന്നാ​ണ്​ റി​​പ്പോ​ർ​ട്ട്.

Tags:    
News Summary - kuwait, kuwaitnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.