കുവൈത്ത് സിറ്റി: നിലച്ചുപോയ വൻകിട പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്നതിന് കുവൈത്ത് അതോറിറ്റി ഫോർ പാർട്ണർഷിപ് പ്രോജക്ടിലെ ഉന്നതതല സമിതി ശ്രമം നടത്തുന്നു. പ്രധാനമായും ഉമ്മു അൽ ഹൈമൻ ജല ശുദ്ധീകരണശാല വികസനം, കബ്ദിൽ മാലിന്യത്തിൽനിന്ന് ഉൗർജം ഉൽപാദിപ്പിക്കുന്ന പദ്ധതി എന്നിവയാണ് പുനരുജ്ജീവിപ്പിക്കാൻ നോക്കുന്നത്. സ്റ്റേറ്റ് ഒാഡിറ്റ് ബ്യൂറോ എതിർപ്പ് അറിയിച്ചതോടെയാണ് പദ്ധതി മുടങ്ങിയത്. ഒാഡിറ്റ് ബ്യൂറോയെ സാധ്യതകൾ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്.
പ്രാഥമിക ചർച്ചയിൽ തീരുമാനമൊന്നുമായില്ലെങ്കിലും സമിതി പ്രതീക്ഷയിലാണ്. ഏതാനും വർഷം മുമ്പ് ഉപേക്ഷിച്ച പദ്ധതിക്ക് പിന്നീട് അനക്കമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോൾ പുത്തനുണർവ് വന്നിരിക്കയാണ്. തുടർ ചർച്ചകളിൽ ഒാഡിറ്റ് ബ്യൂറോ അനുകൂല നിലപാട് സ്വീകരിച്ചാൽ അധികം വൈകാതെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.