കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽനിന്ന് ചാർട്ടർ വിമാനങ്ങളിൽ വരുന്നവർ കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൊണ്ടുവരമെന്ന കേരള സർക്കാറിെൻറ ഉത്തരവിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം തുടരുന്നു. പ്രായോഗികമല്ലാത്ത നിർദേശമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്നാണ് വിമർശനം. ചാർട്ടർ വിമാനങ്ങളിലെ യാത്ര മുടക്കുന്ന സ്ഥിതിയാണ്. പ്രവാസി സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമായി സജീവമാണ്.
ഫ്രൻഡ്സ് ഒാഫ് കണ്ണൂർ, കോഴിക്കോട് ജില്ല എൻ.ആർ.െഎ അസോസിയേഷൻ, കുവൈത്ത് ഇസ്ലാമിക് കൗൺസിൽ, ഒ.െഎ.സി.സി, െഎ.എം.സി.സി, കെ.കെ.എം.എ, കെ.െഎ.ജി, വെൽഫെയർ കേരള കുവൈത്ത്, കെ.കെ.െഎ.സി, റോക്ക്, ഫോക്കസ് കുവൈത്ത് എന്നീ സംഘടനകൾ പ്രതിഷേധക്കുറിപ്പ് ഇറക്കി. വന്ദേ ഭാരത് മിഷന് ഇല്ലാത്ത നിബന്ധന ചാർട്ടർ വിമാനങ്ങൾക്ക് മാത്രം ഏർപ്പെടുത്തുന്നത് സർവിസ് മുടക്കാനാണെന്ന വികാരമാണ് പൊതുവിലുള്ളത്. യാത്രക്കായി മാത്രം കോവിഡ് പരിശോധന നടത്താൻ കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിൽ നിലവിൽ സംവിധാനമില്ല. രോഗ ലക്ഷണമില്ലാത്തവരോടും നേരിയ ലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരോടും ക്വാറൻറീനിൽ ഇരിക്കാനാണ് പറയുന്നത്.
കോവിഡ് രോഗികളുടെയും രോഗ ലക്ഷണമുള്ളവരുടെയും എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പല രാജ്യങ്ങളിലും പരിശോധന സൗകര്യങ്ങൾ പരിമിതപ്പെട്ടത് കാരണമാണ് ഇത്. കോവിഡ് പരിശോധനക്കുശേഷം നെഗറ്റിവായവർക്ക് മാത്രമായിരിക്കും യാത്രാനുമതി നൽകുകയെന്ന പ്രഖ്യാപനം നിരവധി പേരുടെ യാത്ര അനിശ്ചിതത്വത്തിലാക്കും. ചാർട്ടേഡ് വിമാനം ബുക്ക് ചെയ്യുന്നവരാണ് യാത്രക്കാർ പരിശോധന നടത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കേണ്ടത്. കൂട്ടായ പ്രതിഷേധത്തിലൂടെ ക്വാറൻറീൻ ഫീസ് ഇൗടാക്കുമെന്ന തീരുമാനം പിൻവലിപ്പിച്ചപോലെ ഇതും പിൻവലിപ്പിക്കാൻ കഴിയുമെന്ന് പ്രവാസി സംഘടനകൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.