????? ?????? ?????

മലയാളി വിദ്യാർഥി കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ചനിലയിൽ

കുവൈത്ത്​ സിറ്റി: മലയാളി വിദ്യാർഥിയെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ചനിലയിൽ കണ്ടെത്തി.
പത്തനംതിട്ട പടുത ്തോട്‌ പതിനെട്ടിൽ വീട്ടിൽ സന്തോഷ്‌ എബ്രഹാം- ഡോ. സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക്‌ (13) ആണ്​ റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽനിന്ന്​ വീണു മരിച്ചത്‌.
ശനിയാഴ്​ച രാത്രിയാണ്​ സംഭവം. കെട്ടിടത്തി​​െൻറ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്‌.

രണ്ടാംനിലയിൽ കയറി താഴേക്ക്‌ ചാടിയതാകാമെന്നാണ്​ പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രി ഏറെനേരം കമ്പ്യൂട്ടർ ഗെയിം കളിച്ച കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു. ഇതേതുടർന്ന് വീട്ടിൽനിന്ന്​ ഇറങ്ങിപ്പോയ കുട്ടിയെ രക്ഷിതാക്കൾ ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ അറിയിച്ചു. പൊലീസ്‌ തിരച്ചിലിൽ കെട്ടിടത്തി​​െൻറ പിൻഭാഗത്ത്‌ മൃതദേഹം കണ്ടെത്തി‌.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.