2011 മേയ് 31ന് വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പോസ്തോലിക വികാരിയായി നിയമിതനായി
കുവൈത്ത് സിറ്റി: അപ്പോസ്തലിക് വികാരിയറ്റ് നോര്‍ത്തേണ്‍ അറേബ്യയുടെ തലവന്‍ ബിഷപ് കാമിലോ ബാലിന്‍ (76) അന്തരിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ റോമിലെ ജിമിലി ആശുപത്രിയിലായിരുന്നു അന്ത്യം. നാളുകളായി ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. 1944 ജൂണ്‍ 24ന് പാദുവായിലെ ഫൊൻറാനിവയിലായിരിന്നു ബിഷപ് കാമിലോയുടെ ജനനം. 1969ല്‍ കംബോനി മിഷനറി സഭാംഗമായി.
2005 ജൂലൈയില്‍ അന്നത്തെ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തെ കുവൈത്ത് അ േപ്പാസ്തോലിക് വികാരിയായി ഉയര്‍ത്തി. 2005 ആഗസ്റ്റ് രണ്ടിന് അദ്ദേഹം ദൗത്യമേറ്റെടുത്തു. 2011 മേയ് 31ന് വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പോസ്തോലിക വികാരിയായി നിയമിതനായി. ഇറ്റലി പൗരത്വത്തോടൊപ്പം ബഹ്റൈൻ പൗരത്വവുമുണ്ടായിരുന്നു. നന്നായി അറബി ഭാഷ കൈകാര്യം ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങളിലെ സഭാ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിെൻറ മാർഗദർശനവും നേതൃപാടവവും കരുത്തായിരുന്നതായി സഭ ഭാരവാഹികൾ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.