വരുമാനമില്ല; പൊതുമാപ്പിൽ ആകൃഷ്​ടരായി നിരവധി പേർ

കുവൈത്ത്​ സിറ്റി: കോവിഡി​​െൻറ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങളും മറ്റും കാരണം വരുമാനം നഷ്​ടമായ നിരവധി പേർ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തി തിരിച്ചുപോവുന്നത്​ ആലോചിക്കുന്നു. നേരത്തേ പൊതുമാപ്പ്​ നൽകിയപ്പോൾ മൂന്നിൽ രണ്ടുപേരും ഉപയോഗപ്പെടുത്തിയില്ല. എന്നാൽ, ഇത്തവണ അതല്ല സ്ഥിതി. കുറഞ്ഞവരുമാനക്കാരായ നിരവധി പേർ ജോലിയും കച്ചവടവും ഇല്ലാതായി എങ്ങനെയും നാട്ടിലെത്തിയാൽ മതിയെന്ന മാനസികാവസ്ഥയിലാണ്​. കോവിഡ്​ പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എത്രകാലമെന്ന്​ ഒരുപിടിയുമില്ല.

ജനം വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്നാൽ രണ്ടുമാസംകൊണ്ട്​ ശരിയാവുമെന്നാണ്​ ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ കഴിഞ്ഞദിവസം പറഞ്ഞത്​. അല്ലെങ്കിൽ ആറുമാസം വരെ എടുക്കു​മെന്നും അദ്ദേഹം ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു. അത്രസമയം പിടിച്ചുനിൽക്കുക താഴെത്തട്ടിലുള്ളവർക്ക്​ എളുപ്പമാവില്ല. അതുകൊണ്ടാണ്​ പൊതുമാപ്പ്​ പ്രയോജനപ്പെടുത്തണമെന്ന ചിന്തക്ക്​ മുൻതൂക്കം ലഭിച്ചത്​. യാത്രച്ചെലവ്​ കുവൈത്ത്​ സർക്കാർ വഹിക്കുന്നതും നിയമാനുസൃതം വീണ്ടും കുവൈത്തിലേക്ക്​ തിരിച്ചുവരുന്നതിന്​ തടസ്സമില്ലെന്നതും ആകർഷണമാണ്​.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.