കുവൈത്ത് സിറ്റി: അബ്ബാസിയയിൽ റിഥം ഒാഡിറ്റോറിയം നിൽക്കുന്ന കെട്ടിടത്തിലെ താമസക്ക ാരാണ് ഇൗ അനുഭവം പങ്കുവെച്ചത്. ചൊവ്വാഴ്ച ഉച്ചക്കുശേഷം ഫ്ലാറ്റിെൻറ വാതിൽ തുറന്നപ ്പോൾ മുന്നിലൊരു പൊതി. അരിയും പഞ്ചസാരയും മക്രോണിയും ഉപ്പും പരിപ്പും ചായപ്പൊടിയുമെല്ലാം അടങ്ങിയ പൊതി താമസക്കാരുടെ വയറും മനസ്സും നിറക്കാൻ പോന്നതാണ്. ഒാരോ ഫ്ലാറ്റിന് മുന്നിലും കൊണ്ടുവെച്ചത് കെട്ടിട ഉടമകൾതന്നെയാണ്.
തലാൽ അൽ ഗാനിം ആൻഡ് സൺസ് റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണ് കെട്ടിടം. ഇവർക്ക് കീഴിൽ നിരവധി കെട്ടിടങ്ങളുണ്ട്. ഇൗ കോവിഡ്കാലത്ത് വാടക ഒഴിവാക്കിക്കൊടുത്തും ഭക്ഷണ സാധനങ്ങൾ എത്തിച്ചുനൽകിയും കുവൈത്തിലെ കാരുണ്യത്തിെൻറ ജീവിക്കുന്ന അധ്യായങ്ങളിൽ ഒന്നുമാത്രമാവും ഇത്. മാനവികതയുടെയും കാരുണ്യത്തിെൻറയും പാഠങ്ങൾ രാഷ്ട്രനേതാക്കൾതന്നെ കാണിച്ചുകൊടുക്കുേമ്പാൾ ജനങ്ങളും ഇത് പിന്തുടരുകയാണ്. കാരുണ്യമാണ് കുവൈത്തിെൻറ തനതുഭാവമെന്ന് ഇൗ കോവിഡ്കാലം ഒന്നുകൂടി അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.