കുവൈത്ത് സിറ്റി: അഞ്ചു രാജ്യങ്ങളിൽനിന്ന് വന്നവർക്കുകൂടി കുവൈത്ത് രണ്ടാഴ്ചത്തെ നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തി. ബ്രിട്ടൻ, ജർമനി, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക എന്‍ നീ രാജ്യങ്ങളിൽനിന്ന് കുവൈത്തിലെത്തിയവർക്കാണ് പുതുതായി നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തിയത്. നേരത്തേ ഇൗജിപ്ത്, ചൈന, ഹോേങ്കാങ്, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളിനിന്ന് വന്നവർക്ക് നിർബന്ധിത നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
ഇവർ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടണം. ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വീട്ടുനിരീക്ഷണം നിർദേശിച്ചിട്ടുണ്ട്. ഇവർ രണ്ടാഴ്ച വീടുകളിൽ കഴിയുകയും എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയത്തെ ബന്ധപ്പെടുകയുമാണ് വേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ 151 എന്ന ഹോട്ട് ലൈൻ നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.