കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കുവൈത്ത് ഇറാന് ഒരുകേ ാടി ഡോളർ നൽകും. ഇറാന് വിദേശകാര്യമന്ത്രാലയമാണ് വാർത്താക്കുറിപ്പിൽ ഇക്കാര്യം അ റിയിച്ചത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ നടന്ന ടെലിഫോണ്‍ സംഭാഷണത്തിലാണ് തുക നല്കാന് ധാരണയായത്. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിലെ അനുഭവങ്ങളും വിവരങ്ങളും ഇരുമന്ത്രിമാരും പങ്കുവെച്ചു.
കോവിഡ് പടർന്നുപിടിച്ച ഇറാനിനിന്നുള്ള അനുഭവപാഠങ്ങൾ കുവൈത്തിന് വൈറസ് പ്രതിരോധ രംഗത്ത് കരുത്താവും. ഇറാന് ഏതുതരത്തിലുള്ള സഹായവും നൽകാൻ കുവൈത്ത് സന്നദ്ധമാണെന്ന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ഇറാന് വിദേശകാര്യമന്ത്രി അഹ്മദ് ജവാദ് ശരീഫ് കുവൈത്ത് സഹായത്തിന് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.