കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനക്ക് കുവൈത്ത് 40 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായി ഉപ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ജാറുല്ല വ്യക്തമാക്കി. അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മ ദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ നിർദേശത്തെ തുടര്‍ന്നാണ് സഹായം നല്‍കിയത്. വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ് പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടന നടത്തുന്ന ഇടപെടലുകൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ അമീർ നിർദേശം നൽകുകയായിരുന്നുവെന്ന് മന്ത്രി ജാറുല്ല വാർത്തക്കുറിപ്പിൽ അറിയിച്ചു.
ആരോഗ്യ മേഖലയിലും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ ഈ തുക ലോകാരോഗ്യ സംഘടന വിനിയോഗിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ വലിയ തുക കണ്ടെത്താൻ സഹകരിക്കണമെന്ന് വ്യവസായികളോടും സന്നദ്ധ സംഘടനകളോടും സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.