കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ മേഖലയില്‍ നിരവധി കടകള്‍ക്ക് തീപിടിച്ചു. 700 ചതുരശ്ര മീറ്ററിൽ മൂന്നു നിലകളുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിലുള്ള നിരവധി കടകളിലേക്ക് തീപടര്‍ന്നു.
ഫർണിച്ചർ നിർമാണശാല, മെറ്റല്‍ സ്റ്റോര്‍, കരകൗശലശാല എന്നിവിടങ്ങളിലാണ് തീ പടര്‍ന്നത്. അഗ്നിശമന സംഘം അന്വേഷണം നടത്തുന്നുണ്ട്. ശുഹദ, ശുവൈഖ്, അര്‍ദിയ, ഇസ്നാദ്, മദീന തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് അഗ്നിശമന സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.